Skip to main content

സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ

കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷികയന്ത്രവൽക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടു യന്ത്രം മുതൽ കൊയ്ത്തു മെതിയന്ത്രം വരെയുളള കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കർഷകർക്കും, കർഷകത്തൊഴിലാളികൾക്കും കർഷകഗ്രൂപ്പുകൾക്കും അവസരം.
രജിസ്‌ട്രേഷൻ, യന്ത്രങ്ങൾക്കുവേണ്ടി അപേക്ഷിക്കൽ, ഡീലർമാരെ തെരഞ്ഞെടുക്കൽ, അപേക്ഷയുടെ തൽസ്ഥിതി അറിയൽ, സബ്‌സിഡി ലഭിക്കൽ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓൺലൈനാണ്. ഗുണഭോക്താക്കൾ ഇക്കാര്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമേയില്ല. പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടയിൽ നിന്ന് താൽപര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഗുണഭോക്താക്കൾക്ക് അവസരം ഉണ്ട്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത നിർമ്മാതാക്കൾക്കും വിതരണക്കാർക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.
പദ്ധതിയുടെ വിശദാംശങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്ത അപേക്ഷ സമർപ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും സഹായങ്ങൾക്കും തൃശൂർ ചെമ്പൂക്കാവിലുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലോ ജില്ലയിലെ കൃഷി ഭവനുകളിലോ ബന്ധപ്പെടണം. ഫോൺ: 0487-2325208.

date