Skip to main content

ഉപതിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് പതിനാറ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് എന്നീ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്‌ടോബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് ഫോറം നാല്, ഉൾകുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറ്, പോളിങ്ങ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം ചെയ്യുന്നതിന് ഫോറം ഏഴ് എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോറം അഞ്ചിൽ നേരിട്ടൊ രജിസ്‌ട്രേഡ് തപാലിലൊ അപേക്ഷിക്കണം. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പുകൽപ്പിക്കുന്നതിനുളള അവസാന തീയതി നവംബർ 11 ആണ്. അന്തിമ വോട്ടർപട്ടിക നവംബർ 13 ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതിയായ 2019 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകർക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. കരട് വോട്ടർ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലും വോട്ടർ പട്ടിക ലഭ്യമാണ്.

date