Skip to main content

മൺപാത്ര നിർമാണ വിപണന യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കേരളത്തിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു.  തൊഴിൽ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ആധുനികവത്ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോർപ്പറേഷൻ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള യന്ത്രവൽക്കരണം/ പുത്തൻ വിപണന സംവിധാനങ്ങൾ എന്നിവ പ്രയോജനം ലഭ്യമാക്കുന്നതിനാണ് രജിസ്‌ട്രേഷൻ.  നിലവിൽ നിർമാണ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും സഹകരണ/ ചാരിറ്റബിൾ സൊസൈറ്റികൾക്കും രജിസ്റ്റർ ചെയ്യാം.  അപേക്ഷാഫോം  www.keralapottery.org യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, രണ്ടാംനില, അയ്യങ്കാളിഭവൻ, കവടിയാർ പി.ഒ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471-2727010. 

പി.എൻ.എക്‌സ്.3717/19

date