Skip to main content

ചേലക്കര ഗവ: കോളേജ് കെട്ടിടം 21 ന് ഉദ്ഘാടനം ചെയ്യും

ചേലക്കര ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഒക്‌ടോബർ 21 ന് നിർവഹിക്കും. മുൻ എംഎൽഎ കെ രാധാകൃഷ്ണന്റെയും യു ആർ പ്രദീപ് എംഎൽഎയുടെയും ആസ്തി വികസന ഫണ്ടിൽ നിന്നും ഉള്ള 2.72 കോടിരൂപ വിനിയോഗിച്ചാണ് ക്ലാസ്സ് മുറി കെട്ടിടം നിർമ്മിച്ചത്. ഇതു കൂടാതെ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും 8.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 37 ലക്ഷം രൂപ അനുവദിച്ച് കോളെജിലേക്കുള്ള റോഡും പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഇവയുൾപ്പെടെ 13.48 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും, ആലത്തൂർ എം.പി. രമ്യ ഹരിദാസ്, മുൻ നിയമസഭ സ്പീക്കർ കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും.

date