Skip to main content

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ വെള്ളമുണ്ട കക്കടവ് കടവില്‍ 3 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യകുഞ്ഞുങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ തളിപ്പുഴ ഹാച്ചറിയില്‍ ഉല്പാദിപ്പിച്ചതാണ്.

date