Skip to main content

മുഖ്യമന്ത്രി 21 ന് ജില്ലയില്‍ 

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 21 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അകത്തേത്തറ ശബരി ആശ്രമത്തില്‍ രാവിലെ 10.30 ന്   മഹാത്മാഗാന്ധി സ്മൃതി മണ്ഡപം ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് 11.30 നെന്മാറ എലവഞ്ചേരി വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളെജ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് 3 .30ന് കണ്ണമ്പ്രയിലെ എം.ഡി രാമനാഥന്‍ സാംസ്‌കാരിക നിലയവും വൈകിട്ട് ആറിന് ഷൊര്‍ണൂരില്‍ പ്രഭാതം കലാസാംസ്്ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന 15-ാമത് ബാലന്‍ കെ നായര്‍ സ്മാരക നാടകോത്സവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

date