Skip to main content
ഹസാഡ് അനലിസ്‌റ് അജിന്‍ എ.എസ് സംസാരിക്കുന്നു.

ദുരന്തനിവാരണം: പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നു

ജില്ലയില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ട് അവ നേരിടുന്നതിന് കൂടുതല്‍ ഫലപ്രദമായ ഏകോപന സംവിധാനം രൂപീകരിക്കുന്നതിനു തീരുമാനം.
ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അഡീ. ജില്ലാ മജിസ്‌ടേറ്റ് ആന്റണി സ്‌കറിയ യോഗം ഉദ്ഘാടനം ചെയ്തു.
വിവിധ തലങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുന്‍ കരുതലുകളെക്കുറച്ചും യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് പരിപാടികള്‍ വിശദീകരിച്ചു.അജിന്‍ എ.എസ് ചര്‍ച്ച നയിച്ചു. യുഎന്‍ ഡി പി ജില്ലാ ജില്ലാ ഓഫീസര്‍ അബ്ദുള്‍ നൂര്‍, ജൂനിയര്‍ സൂപ്രണ്ട് ജോസ് കെ. ജോസ് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
 

date