Skip to main content

റീസര്‍വേ റിക്കാര്‍ഡുകള്‍ കൈമാറണം

തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം വില്ലേജിന്റെ 1961 ലെ കേരള സര്‍വെ അതിരടയാള നിയമം അനുസരിച്ചു പൂര്‍ത്തിയാക്കിയിട്ടുള്ള റീസര്‍വേ റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തില്‍ വരുത്തുന്നതിന് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, സര്‍വ്വേ സൂപ്രണ്ടാഫീസ് എന്നിവിടങ്ങളിലേക്ക് റീ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്ന് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ ഉത്തരവിട്ടു. തൊടുപുഴ താലൂക്ക് ഓഫീസിലേക്ക് ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്, ബേസിക് ടാക്സ് രജിസ്റ്റര്‍, ബ്ലോക്ക് മാപ്, കമ്പയിന്റ് കോറിലേഷന്‍ രജിസ്റ്റര്‍, ഏരിയ രജിസ്റ്റര്‍, എന്നിവയുടെ ഒരു പകര്‍പ്പ് നല്‍കണം.  ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്, ബേസിക് ടാക്സ് രജിസ്റ്റര്‍, ബ്ലോക്ക് മാപ്,  കമ്പയിന്റ് കോറിലേഷന്‍ രജിസ്റ്റര്‍, തണ്ടപ്പേര്‍ അക്കൗണ്ട് രജിസ്റ്റര്‍, തരിശ്  /പുറമ്പോക്ക്  രജിസ്റ്റര്‍/നാളത് പുറമ്പോക്ക്  രജിസ്റ്റര്‍ എന്നിവയുടെ പകര്‍പ്പ് തൊടുപുഴ തഹസില്‍ദാര്‍ വണ്ണപ്പുറം വില്ലേജ് ഓഫീസര്‍ക്ക് കൈമാറണം.
കാരിക്കോട് സബ് റെജിസ്ട്രാര്‍ക്ക് ബേസിക് ടാക്സ് രജിസ്റ്ററിന്റെ പകര്‍പ്പ് കൈമാറണം. ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്, ബേസിക് ടാക്സ് രജിസ്റ്റര്‍, ബ്ലോക്ക് മാപ്,  കമ്പയിന്റ് കോറിലേഷന്‍ രജിസ്റ്റര്‍, ഏരിയ ലിസ്റ്റ്,  പുറമ്പോക്ക്  രജിസ്റ്റര്‍, നാളത് പുറമ്പോക്ക്  രജിസ്റ്റര്‍ എന്നിവയുടെ പകര്‍പ്പ് തൊടുപുഴ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആഫീസില്‍ സൂക്ഷിക്കണം. റിക്കാര്‍ഡുകള്‍ ഒക്ടോബര്‍ പത്തു മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്തിമ രൂപത്തിലാക്കിയ റീസര്‍വേ രേഖകള്‍ ഭാവിയില്‍ എല്ലാ കാര്യങ്ങള്‍ക്കും അടിസ്ഥാനരേഖ ആയിരിക്കും.
ഫൈനല്‍ ചെയ്ത റീസര്‍വേ നമ്പറുകള്‍ പത്താം തിയതി മുതല്‍ സബ് റെജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പ്രമാണങ്ങളിലും കരണങ്ങളിലും ചേര്‍ക്കും. വണ്ണപ്പുറം വില്ലേജിന്റെ റീസര്‍വേ റെക്കോര്‍ഡുകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ 2017 ഓഗസ്റ് 26 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂരേഖ തഹസില്‍ദാര്‍ നിലവിലുള്ള റവന്യൂ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന്  നടപടികള്‍ സ്വീകരിക്കും. റീസര്‍വ്വേ റിക്കാര്‍ഡിന്റെ  അടിസ്ഥാനത്തില്‍ കരം  ഒടുക്കാന്‍ കഴിയാതെ വരുന്ന ഭൂ ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക കരം ഒടുക്കിനുള്ള ക്രമീകരണം വില്ലേജ് ഓഫീസര്‍ നിര്‍വ്വഹിക്കണമെന്നുമാണ് ഉത്തരവ്.

date