Skip to main content

പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

 

 

പി.എസ്.സി. നടത്തുന്ന എല്‍.ഡി.സി./സെക്രട്ടറിയറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിലെ കുഴല്‍മന്ദത്തെ ചന്തപ്പുര ഇ.പി. ടവറിലുളള ഗവ. പ്രീ.എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി. വിഭാഗത്തിക്കാര്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗക്കാര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി. യാണ് യോഗ്യത. താല്‍പര്യമുളളവര്‍ ജാതി, വരുമാനം (ഒ.ബി.സി.ക്കാര്‍ക്ക് മാത്രം), വിദ്യാഭ്യാസയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ രണ്ടിനകം കുഴല്‍മന്ദം ഗവ. പ്രീ- എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റെപന്റ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ഇ.പി.ടവര്‍, കുഴല്‍മന്ദം - 678 702 ല്‍ ബന്ധപ്പെടുക. ഫോണ്‍ : 04922-273777.

date