Skip to main content

ബോധവത്ക്കരണ ക്ലാസ്

 

വളപ്രയോഗ ബോധവത്ക്കരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കായി ഒക്ടോബര്‍ 22 ന് രാവിലെ 10 ന് പട്ടാമ്പി പിഷാരടി ഹോട്ടലില്‍ ബോധവത്ക്കരണ പരിപാടി നടത്തും. സന്തുലിതമായ വളപ്രയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും പുതിയതരം വളം, സോയില്‍ ഹെല്‍ത്ത്കാര്‍ഡ് എന്നിവയെ സംബന്ധിച്ച് ക്ലാസ്സെടുക്കും. താല്‍പര്യമുളള കര്‍ഷകര്‍ അന്നേദിവസം രാവിലെ 10 ന് പിഷാരടി ഹോട്ടലിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.

date