Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ തൊഴിലധിഷ്ഠിത പരിശീലനം

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ തൊഴിലധിഷ്ഠിത പരിശീലനം നല്‍കും. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്കാണ് പരിശീലനം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് യാത്രാച്ചെലവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് എസ്.എസ്.എല്‍.സി യാണ് യോഗ്യത. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്‌സിലേക്ക് പ്ലസ് ടു കോമേഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സെന്റര്‍ നൂറണി, പാലക്കാട് 14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 26 വരെ അപേക്ഷ നല്‍കണം. ഫോണ്‍ 0491 2527425.

date