Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ എറണാകുളത്തെ പബ്ലിക് ഹിയറിംഗ് മാറ്റി

കരട് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് നെറ്റ്മീറ്ററിംഗ്) റഗുലേഷൻസ് 2019, കരട് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (ഭേദഗതി) റഗുലേഷൻസ് 2019 എന്നിവയിൻമേൽ എറണാകുളം ടൗൺഹാളിൽ ഇന്ന് (22.10.19) നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 24 ന് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച പബ്ലിക് ഹിയറിംഗിന് മാറ്റമില്ല. കരടുകൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24 ന് നടക്കുന്ന ഹിയറിംഗിൽ പൊതുജനങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായം ബോധിപ്പിക്കാം.  
പി.എൻ.എക്‌സ്.3729/19
 

date