Skip to main content

ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് ജാഗ്രത പുലര്‍ത്താന്‍ ജില്ലാകലക്ടറുടെ നിര്‍ദ്ദേശം

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഇന്ന് (ഒക്‌ടോബര്‍ 22) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും  കര്‍ശനമായും ജാഗ്രതപുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരോട് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നിര്‍ദേശങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കാനും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍  പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തിന്റെ 0483-2736320-326, 1077(ട്രോള്‍ ഫ്രീ)വാട്ട്സ് ആപ്പ് നമ്പര്‍- 9383463212, 9383464212 എന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
ജില്ലാതല കണ്‍ട്രോള്‍ റൂമിന് ജില്ലാകലക്ടറും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടികലക്ടറും മേല്‍നോട്ടം വഹിക്കും. താലൂക്കാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജില്ലാകലക്ടര്‍ക്ക് യഥാസമയം കൈമാറാനും നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍  ഫയര്‍ഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയവരുടെ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുകള്‍ യഥാസമയം ജനങ്ങളോട് ശ്രദ്ധിക്കാനും വ്യാജ അറിയിപ്പുകള്‍ ഒഴിവാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് നാളെ (ഒക്‌ടോബര്‍ 23 ന്) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24,25 തീയതികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 24 മണിക്കൂറില്‍ 205 മി.മി ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. 
താലൂക്ക് തല കണ്‍ട്രോള്‍റൂം ഫോണ്‍ നമ്പറുകള്‍
നിലമ്പൂര്‍-04931-221471
ഏറനാട്-0483-2766121
പെരിന്തല്‍മണ്ണ-04933-227230
പൊന്നാനി-0494-2666038
തിരൂര്‍-0494-2422238
തിരൂരങ്ങാടി-0494-2461055
കൊണ്ടോട്ടി-0483-2713311
 

date