Skip to main content

അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

താനൂര്‍ നഗരസഭയിലെ കാട്ടിലങ്ങാടി പ്രദേശത്ത് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ പ്ലസ്ടു, പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ഡയറക്ടര്‍ സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (Director Kerala State IT Mission Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 6 വരെ http://aesreg.kemetric.com/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ സഹിതം അപേക്ഷകര്‍  നവംബര്‍ 10 നുള്ളില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും, 0483-2739027/28  എന്നീ നമ്പറുകളിലും ബന്ധപ്പെടാം. 
 

date