Skip to main content

വള്ളിക്കുന്നില്‍  ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്  ഒരു കോടി രൂപയുടെ ഭരണാനുമതി

     വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി  ഒരു കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എംഎല്‍എ അറിയിച്ചു. മൂന്നിയൂര്‍ പഞ്ചായത്തിലെ ഒടിഞ്ഞിയില്‍ റോഡ് (10 ലക്ഷം)മില്ല് അരീക്കാട്ട് പറമ്പ് റോഡ് (അഞ്ച് ലക്ഷം) കളത്തിങ്ങല്‍ പാറ ശാന്തി നഗര്‍ റോഡ് (10 ലക്ഷം), കെസി മമ്മാലി നഗര്‍ റോഡ് (അഞ്ച് ലക്ഷം) മുട്ടിച്ചിറ  ആലക്ക പറമ്പ് റോഡ് (അഞ്ച് ലക്ഷം), ഗാന്ധി റോഡ് (ആറ് ലക്ഷം),  പമ്പ് ഹൗസ് റോഡ് (10ലക്ഷം),തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ മാതാപുഴ പാലത്തികോട് റോഡ്  (രണ്ട് ലക്ഷം)  ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ തോട്ടത്തിലരു മൂടമ്പലം റോഡ് (അഞ്ച് ലക്ഷം) ,  കിഴക്കേകോട്ടായി റോഡ് (രണ്ട് ലക്ഷം), നീറ്റിങ്ങല്‍ കല്ലുത്തികടവ് നീറ്റിങ്ങല്‍ കുറ്റി പറമ്പ് റോഡ് ( 10 ലക്ഷം ), പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പള്ളിക്കല്‍ ബസാര്‍ കൂനൂള്‍മാട് റോഡ്( 10 ലക്ഷം ), അമ്പട്ടന്‍ കുഴി കോണത്തുമാട് പള്ളിപ്പാറ റോഡ് (10 ലക്ഷം), ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍  പുല്ലിപ്പറമ്പ് യു പി സ്‌കൂള്‍ റോഡ് (ഏഴ് ലക്ഷം) ,മങ്ങാട്ടയില്‍ റോഡ് (മൂന്ന് ലക്ഷം),വള്ളിക്കുന്ന് പഞ്ചായത്തിലെ കോട്ടപ്പടി പൊറാഞ്ചേരി റോഡ് (10 ലക്ഷം )എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത് .
 

date