Skip to main content

ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.  തിരൂര്‍ മുനിസിപ്പാലിറ്റിയിലെ ചെമ്പ്ര, മഞ്ചേരിയിലെ മംഗലശ്ശേരി,  പൊ•ള ഗ്രാമ പഞ്ചായത്തിലെ കൊട്ടപ്പുറം, പുറത്തൂരിലെ പടിഞ്ഞാറേക്കര, തൃക്കലങ്ങോടിലെ ആമയൂര്‍, പറപ്പൂരിലെ ആസാദ് നഗര്‍,  ചേക്കാലിമാട്, ചീക്കോടില്‍ മുണ്ടക്കല്‍, എടപ്പറ്റയിലെ ആഞ്ഞിരങ്ങാടി, ഓലപ്പാറ,  പോത്ത് കല്ലില്‍ വെള്ളിമുറ്റം, മേലാറ്റൂരില്‍ എം.ഇ.എ എഞ്ചിനീയറിങ് കോളേജ്, വെങ്ങൂര്‍, പെരുമ്പടപ്പില്‍ ചെരവല്ലൂര്‍,   കീഴാറ്റൂരില്‍ കീഴാറ്റൂര്‍, നന്നമുക്കില്‍ പള്ളിക്കര, മാറാക്കരയില്‍ ചേലക്കുത്ത്, തൃപ്രങ്ങോടില്‍ ആലത്തിയൂര്‍, ചേലേമ്പ്രയില്‍ എന്‍.എന്‍.എം.എച്ച്.എസ്  തുടങ്ങിയ പ്രദേശങ്ങളിലേക്കാണ്  അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി  അപേക്ഷ ക്ഷണിച്ചത്. 
    ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ പ്ലസ്ടു, പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക്  അധികമാര്‍ക്കിന് അര്‍ഹതയുണ്ട്.  
താത്പര്യമുള്ളവര്‍ ഡയറക്ടര്‍ സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (ഉശൃലരീേൃ ഗലൃമഹമ ടമേലേ കഠ ങശശൈീി ജമ്യയഹല മ േഠവശൃൗ്മിമിവേമുൗൃമാ) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 6 വരെ വേേു://മലൃെലഴ.സലാലൃേശര.രീാ/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  
ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓപ്ഷന്‍ നല്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ,  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍  ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം.  ഡിഡി നമ്പര്‍  അപേക്ഷയില്‍  വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ  അപേക്ഷകര്‍  നവംബര്‍ 10 നുള്ളില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മസവെമ്യമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും, 0483-2739027/28  എന്ന നമ്പറിലും  ബന്ധപ്പെടാം.
 

date