Skip to main content

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെ  25-ാം വാര്‍ഷികം നവംബറില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു

 

കേരളാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെ 25-ാം വാര്‍ഷികം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തും. വാര്‍ഷികാഘോഷം വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, ജില്ലാ കമ്മിറ്റി അംഗം കെ.രാമദാസ് യോഗം ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ 501 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ പി.വി അന്‍വര്‍, പി.ഉബെദുള്ള, എ.പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ ജമീല, ജില്ലാകലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹ്‌റലി എന്നിവരെ തെരഞ്ഞെടുത്തു.  
ചെയര്‍മാനായി എം.ഉമ്മര്‍ എം.എല്‍.എ, വൈസ് ചെയര്‍മാന്‍മാരായി കെ.രാമദാസ്, വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, ഷംസു പുന്നക്കല്‍, എന്‍.എ കരീം എന്നിവരെയും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കണ്‍വീനറായി  ജില്ലാ കമ്മിറ്റി  ചെയര്‍മാനായ ജില്ലാ ലേബര്‍ ഓഫീസറെയും, ജോ.കണ്‍വീനര്‍മാരായി ഇ.കെ അബ്ദുള്ള, എം.നീസാറലി, ടി.എം പത്മകുമാര്‍, പി.എ ബാവ, കെ.സുബ്രഹ്മണ്യന്‍, ട്രഷററായി അക്കൗണ്ട്‌സ് ഓഫീസര്‍.ടി.എം സെലിന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജില്ലയിലെ മുഴുവന്‍ സബ് കമ്മിറ്റി അംഗങ്ങള്‍, തൊഴിലാളി തൊഴിലുടമ ജില്ലാ നേതാക്കന്‍മാര്‍ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
 

date