Skip to main content

എടവണ്ണ സി.എച്ച്.സിയില്‍ നിയമനം

 

എടവണ്ണ സി.എച്ച്.സിയില്‍  സെക്യൂരിറ്റി, ഒ.പി കൗണ്ടര്‍ സ്റ്റാഫ് തുടങ്ങിയ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി തസ്തികയില്‍ എസ്.എസ്.എല്‍.സി യോഗ്യതയും ഒ.പി കൗണ്ടര്‍ സ്റ്റാഫിന് പ്ലസ്ടു, മലയാളം, ഇംഗ്ലീഷ് ടൈപ്പിങും കമ്പ്യൂട്ടര്‍ പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനലും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഒക്‌ടോബര്‍ 24ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 
 

date