Skip to main content

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട്  ലക്ഷം രൂപ,  മൂന്ന് ലക്ഷം രൂപ പദ്ധതി തുകകള്‍ക്കായി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിക്ക് യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും , നഗരപ്രദേശങ്ങളില്‍  താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പാ തുകയ്ക്കുള്ളില്‍ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍  പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് സംരംഭം ആരംഭിക്കാം. വായ്പാ തുക ആറ് ശതമാനം. പലിശ സഹിതം 5 വര്‍ഷംകൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date