Skip to main content

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന  കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തു മെതിയന്ത്രം വരെയുളള കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും അപേക്ഷിക്കാം. 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ  ഇവ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും ആണ് അപേക്ഷിക്കാന്‍ അര്‍ഹത.പദ്ധതിയുടെ വിശദാശങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബസൈറ്റ് സന്ദര്‍ശിക്കുക.ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകുല്യങ്ങള്‍ ലഭ്യമാക്കുക.ഫോണ്‍: കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് - 04994 225570.  
 

date