Skip to main content

സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരള: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്) ഐസിടി അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്‌ടോബർ 23) ഉച്ചയ്ക്ക് മൂന്നിന് ശ്രീ ചിത്ര തിരുനാൾ എൻജിനിയറിംഗ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.ഡി.പി.കെ പ്ലാറ്റ്‌ഫോമിലൂടെ നിർവഹിക്കും.
എൻജിനിയറിംഗ് വിദ്യാഭ്യാസ ശൃംഖലയെ ഒന്നാകെ ബന്ധിപ്പിച്ച് മാറുന്ന തൊഴിൽ സാധ്യതകൾക്കനുസരിച്ചും പുതിയ തൊഴിൽ മേഖലകൾക്കനുസരിച്ചും വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ഒ. രാജഗോപാൽ എം.എൽ.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.റ്റി.യു വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ. പ്രഭാകരൻ നായർ, അസാപ് സി.ഇ.ഒ ഡോ. വീണ എൻ. മാധവൻ, ടെക്‌നിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.ഡി ഇന്ദിരാദേവി തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്.3744/19

date