Skip to main content

നോർക്ക സൗജന്യ ആംബുലൻസ് സേവനം വ്യാപിപ്പിച്ചു

നോർക്ക എമർജൻസി ആംബുലൻസ് സർവീസിന്റെ സേവനം മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തുന്നു. നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുള്ള ഈ ആംബുലൻസ് സേവനം 294 പേർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ അവരുടെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്നതിനും വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളിൽ നിന്ന് വീട്ടിലെത്തിക്കുന്നതിനുമാണ് ഈ സേവനം നടപ്പാക്കുന്നത്.
പി.എൻ.എക്‌സ്.3745/19

date