Skip to main content

വാഹന്‍ : വാഹന ഉടമകള്‍ക്കുളള  നിര്‍ദ്ദേശങ്ങള്‍

 

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ സീരിസുകളിലുംപെട്ട ഒന്ന് മുതല്‍ 500 വരെയുളള വാഹനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ വാഹനിലേക്ക് ഒക്‌ടോബര്‍ ഒന്‍പത് മുതല്‍ മാറ്റിയിട്ടുണ്ട്. മറ്റുളളവ തുടര്‍ന്ന് മാറ്റുന്നതാണ്. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

വാഹനിലേക്ക് മാറ്റപ്പെടുന്ന വാഹനങ്ങളുടെ തുടര്‍ന്നുളള എല്ലാ സര്‍വ്വീസുകളും വാഹനില്‍ മാത്രമേ ചെയ്യുവാന്‍ കഴിയുകയൂളളൂവെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇത്  പഴയ സോഫ്റ്റ്‌വെയറായ സ്മാര്‍ട്ട് മൂവില്‍ ലഭ്യമല്ല.

വാഹനിലേക്ക് മാറ്റപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍, parivahan.gov.in എന്ന വെബ്‌സൈറ്റിലും mparivahan എന്ന മൊബൈല്‍ ആപ്പിലും, ഡിജിലോക്കറിലും ലഭ്യമാണ്. വാഹന ഉടമകള്‍ക്ക് മേല്‍പ്പറഞ്ഞവ പരിശോധിച്ച് തങ്ങളുടെ വാഹനങ്ങളുടെ വിവരങ്ങള്‍ ഉറപ്പുവരുത്താം. ഡാറ്റയില്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നുകൂട്ടിയിട്ടുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട ആര്‍.ടി.ഒ/ജോയിന്റ് ആര്‍.ടി.ഒ  യെ രേഖാമൂലം അറിയിക്കുക. അതുപോലെ തന്നെ ഏതെങ്കിലും വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അതും ബന്ധപ്പെട്ട ആര്‍.ടി.ഒ/ജോയിന്റ് ആര്‍.ടി.ഒ യെ അറിയിക്കണം. എല്ലാ സര്‍വ്വീസുകളും ഓണ്‍ലൈനായി തന്നെ അപേക്ഷിക്കുകയും ഫീസ്/നികുതി എന്നിവ ഓണ്‍ലൈനായി തന്നെ അടയ്ക്കുകയും വേണം. നെറ്റ് ബാങ്കിംഗ്, കാര്‍ഡ് പേയ്‌മെന്റ്, മൊബൈല്‍ പേയ്‌മെന്റ് (NPI) തുടങ്ങിയവ വാഹനില്‍ ലഭ്യമാണ്.  വാഹനില്‍ കൂടി ഏതെങ്കിലും സര്‍വ്വീസ് ലഭ്യമാക്കുന്നതിന്, ആദ്യമായി വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം. വാഹന ഉടമയുടേതല്ലാതെ മറ്റാരുടേയും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യരുത്.

 

ആദ്യത്തെ തവണ നികുതി ഒടുക്കുവാന്‍ ശ്രമിക്കുമ്പോള്‍, ചില വാഹനങ്ങള്‍ക്ക് നികുതി ആട്ടോമാറ്റിക് ആയി കണക്കാക്കപ്പെടാതെ വരികയോ അല്ലെങ്കില്‍ നികുതി വ്യത്യാസം കാണപ്പെടുകയോ, അതുമല്ലെങ്കില്‍ നികുതി കാലയളവില്‍ വ്യത്യാസം കാണുകയോ ചെയ്താല്‍ ഓഫീസുമായി ബന്ധപ്പെടുക. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഒരു തവണ പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ വീണ്ടും ഈ പ്രശ്‌നം ആവര്‍ത്തിക്കുകയില്ല. 

നാല് അക്കങ്ങളില്‍ കുറവ് വരുന്ന വാഹന രജിസ്റ്റര്‍ നമ്പറുകളില്‍ പൂജ്യം കൂടി ചേര്‍ത്തു വേണം നല്‍കേണ്ടത്. ഉദാ: KL-01-A-50 എന്ന നമ്പര്‍ KL01A0050 എന്ന രീതിയില്‍ ഉപയോഗിക്കണം.  വാഹനില്‍ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുളള ഒരു കൈപുസ്തകം വകുപ്പിന്റെ  വെബ് സൈറ്റായ mvd.kerala.gov.in  ല്‍ ലഭ്യമാണ്.  ഒന്നേകാല്‍ കോടിയിലധികം വരുന്ന വാഹനങ്ങളുടെ ഡേറ്റാ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റപ്പെടുന്ന ഈ സാഹചര്യത്തില്‍ ആര്‍.ടി/സബ്ആര്‍.ടി ഓഫീസുകളില്‍ നിന്ന് ചിലപ്പോള്‍ കാലതാമസം നേരിടുവാന്‍ സാഹചര്യം ഉണ്ടാകാം. ബുദ്ധിമുട്ടുകള്‍ ക്ഷമിച്ച് വകുപ്പിനോട് സഹകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 

 

മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തുന്നു

 

കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തും. ഡി.പി.ഡി.ഓ യില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ഫാമിലി പെന്‍ഷന്‍/സ്‌പെഷ്യല്‍ ഫാമിലി പെന്‍ഷന്‍/ലിബറൈസ് ഫാമിലി പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാം. ഈ അവസരം കോഴിക്കോട് ജില്ലയിലെ ഡിഫന്‍സ്/ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881. 

 

 വാഹനം : ക്വട്ടേഷന്‍ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപ വിഭാഗം, കോഴിക്കോട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുളള ബൊലേറോ/തത്തുല്യമായ വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നതിനായി ടാക്‌സി പെര്‍മിറ്റുളള എ.സി കാര്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 31 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ - 0495 2724727. 

 

 

 

 

date