Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റേഷന്‍ കാര്‍ഡ് വിതരണം
    പുതിയ റേഷന്‍ കാര്‍ഡിനായി  അക്ഷയ കേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കി സപ്തംബര്‍ 30 ന് സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8903 മുതല്‍ 9068 വരെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ ഒക്‌ടോബര്‍ 25  ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍  വിതരണം ചെയ്യും.  അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ വിലയും സഹിതം കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പാല്‍  ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി
കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.    ഒക്‌ടോബര്‍ 28 ന് രാവിലെ 10.30 ന് കോട്ടൂര്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടി ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.  കോട്ടൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് കെ വി കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.

ഡോക്ടര്‍ നിയമനം
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സേവനം നടത്തുന്നതിനായി കരാറടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ (ടി സി എം സി രജിസ്‌ട്രേഷന്‍) അസ്സലും പകര്‍പ്പും സഹിതം  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 279048.
പി എന്‍ സി/3723/2019

വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിട്ടാറമ്പ്, കാവിന്‍മൂല, മാലൂര്‍ ഹൈസ്‌കൂള്‍, കൂവക്കര, കെ കെ ക്രഷര്‍, ചിത്രപീഠം, തൃക്കടാരിപൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍ ഭാഗങ്ങളില്‍  ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, മല്ലിയോട്, തൃപ്പാണിക്കര, പാണച്ചിറ, കളരി ഭാഗങ്ങളില്‍  ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവ്, ക്രിസ്ത്യന്‍പള്ളി, വള്ളുവന്‍ കടവ്, പാറപ്രം, കണ്ണാടിപ്പറമ്പ് തെരു, ടാക്കീസ് റോഡ്, വയപ്രം ഭാഗങ്ങളില്‍  ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈ കടവ് ഭാഗങ്ങളില്‍  ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്ലസ് വണ്‍ തലം മുതല്‍ ടെക്‌നിക്കല്‍ തലം വരെയുള്ള വിദ്യാഭ്യാസത്തിന് പ്രത്യേക ധനസഹായം അനുവദിക്കുന്നു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടവരുടെ മക്കള്‍ക്ക് മുന്‍ഗണന.  വിദ്യാഭ്യാസ സ്ഥാപന മേധാവി വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 30 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം.  അപേക്ഷയോടൊപ്പം രക്ഷിതാക്കളുടെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

കളിമണ്‍ പാത്ര നിര്‍മാണം: രജിസ്‌ട്രേഷന് അവസരം
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു.  തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍.  
നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ / ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.  അപേക്ഷാഫോറം www.keralapottery.org  ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം  നവംബര്‍ അഞ്ചിനകം  മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളി ഭവന്‍, കവടിയാര്‍ പി ഒ, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0471 2727010, 9947038770.

ഫാം അസിസ്റ്റന്റ് ഒഴിവ്
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്റ് (വെറ്ററിനറി) ഒഴിവിലേക്ക് നവംബര്‍ 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി (ആനിമല്‍ ഹസ്ബന്ററി)/തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആനിമല്‍ ഹസ്ബന്ററിയില്‍ ട്രെയിനിംഗ്/ഡിപ്ലോമ, മൃഗസംരക്ഷണം, കൃത്രിമ ബീജ സങ്കലനം എന്നിവയില്‍ അറിവും പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത.    താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും  പകര്‍പ്പും സഹിതം പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകണം.  ഫോണ്‍: 0467 2260632.

ലേലം ചെയ്യും
സപ്ലൈകോ കണ്ണൂര്‍ ഡിപ്പോ ഓഫീസിലും ഗോഡൗണിലും സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഒക്‌ടോബര്‍ 26 ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും.   ക്വട്ടേഷനുകള്‍ 26 ന് ഒരു മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2705599.

പന്നി വളര്‍ത്തലില്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി  വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ക്ക്  23  ന് രാവിലെ 10 മണി മുതല്‍  പേര് രജിസ്റ്റര്‍  ചെയ്യാം. 50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം.  ഫോണ്‍: 0497 2763473.

ക്വട്ടേഷന്‍ ക്ഷണിച്ചു
എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ ആറിന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  
പി എന്‍ സി/3730/2019

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക
അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പി എന്‍ സി/3731/2019

ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്
ശക്തമായ  മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ നാളെ (ഒക്ടോബര്‍ 23)  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിതീവ്ര മഴയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഒക്ടോബര്‍ 25 നും ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പി എന്‍ സി/3732/2019

date