Skip to main content
ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അന്നപൂര്‍ണം പദ്ധതി ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുന്നു

വിശപ്പ് രഹിത കേരളം: അന്നപൂര്‍ണം ചെറുതോണി പദ്ധതിക്ക് തുടക്കം

കൈയ്യില്‍ പണമില്ലാത്തതിനാല്‍   ഉച്ചഭക്ഷണം  കഴിക്കാത്തവര്‍ക്ക് വിശപ്പകറ്റുവാന്‍ ചെറുതോണിയില്‍ അന്നപൂര്‍ണ്ണം പദ്ധതിക്ക് തുടക്കമായി.
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയില്‍ ഉള്‍പെടുത്തി ചെറുതോണി സഹായകേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് അന്നപൂര്‍ണ്ണം ചെറുതോണി പദ്ധതി നടപ്പാക്കുന്നത്. ചെറുതോണി ടൗണില്‍ സംഘടിപ്പിച്ച  യോഗത്തില്‍   ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നപൂര്‍ണ്ണം   പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ അഞ്ചാമത്തെ കേന്ദ്രമാണ് ചെറുതോണി. നവംബര്‍ അവസാനത്തോടെ കുമളിയില്‍ കൂടി പദ്ധതി നടപ്പാകുന്നതോടെ  വിശപ്പ് രഹിത ജില്ലയായി ഇടുക്കി മാറുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്‍് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഭക്ഷണ കൂപ്പണിന്റെ വിതരണോദ്ഘാടനം ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന്‍ ജോസഫിന് നല്‍കികൊണ്‍് കലക്ടര്‍ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം ചെറുതോണിയിലെ പാപ്പന്‍സ്, തൗഫീക്ക്, റോയല്‍, ഐശ്വര്യ, സെന്‍ട്രല്‍ എന്നി ഹോട്ടലുകളില്‍  നിന്ന് ഭക്ഷണം ലഭിക്കും.                  

സഹായകേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.പി ഉസ്മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന്‍ ജോസഫ്, അന്നപൂര്‍ണ്ണം ജില്ലാ കോ-ഓര്‍ഡിനറ്റര്‍ ലിറ്റോ ജോണ്‍, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ വില്‍ഫ്രഡ്, സഹായകേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി എംഡി അര്‍ജ്ജുനന്‍, ട്രഷറര്‍ പി.എന്‍ സതീശന്‍, ത്രിതലപഞ്ചായത്തംഗങ്ങളായ റോയി ജോസഫ്, കെ.എം ജലാലുദ്ദീന്‍, വ്യാപരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്‍ം, വ്യാപര വ്യവസായ സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് സജി തടത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

date