Skip to main content

ലോക് അദാലത്ത് ഫെബ്രുവരി 10ന്

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോടതികള്‍, ബാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാവുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10ന് പത്തനംതിട്ട, തിരുവല്ല, റാന്നി, അടൂര്‍ എന്നിവിടങ്ങളി ല്‍ ലോക് അദാലത്ത് നടത്തും. ബാങ്ക് വായ്പാ കുടിശിക, സിവില്‍ കോടതികളിലുള്ള കേസുകള്‍, ക്രിമിനല്‍ കോടതികളിലുള്ള കോംപൗണ്ട് ചെയ്യാവുന്ന കേസുകള്‍, പ്രീലിറ്റി ഗേഷന്‍ കേസുകള്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ഈ മാസം 31 വരെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പത്തനംതിട്ടയിലുള്ള ഓഫീസിലോ നല്‍കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ അറിയിച്ചു. (പിഎന്‍പി 133/18)
date