Skip to main content

ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള് പഠിക്കാന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജില്ലയില് ആരോഗ്യ രംഗത്ത് നിലനില്ക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി ജില്ലാ കലക്ടര് അമിത് മീണ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. സര്ക്കാര് വകുപ്പുകളും ആരോഗ്യ പ്രവര്ത്തകരും ഇടപ്പെട്ടിട്ടും ജില്ലയിലെ ആരോഗ്യ രംഗത്തെ സ്ഥിതിഗതികള് ആശാവഹമല്ലാത്ത സഹചര്യത്തിലാണ് നടപടി. വാക്സിനേഷന് രംഗത്തും ആരോഗ്യ മേഖലയിലെ മുന് കരുതല് നടപടിയിലും ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലാണന്ന നിഗമനവും ഇത്തരം പഠനത്തിന് കാരണമാണ്. ഡെപ്യൂട്ടി കലക്ടര് ഡോ. ജെ.ഒ അരുണ് ആണ് സംഘത്തിന്റെ ചെയര്മാന് ജില്ലാ മെഡിക്കല് ഓഫീസര് കെ.സക്കീന കോ-ചെയര്മാനാണ്. ജില്ലാ ആര്.എസ്.എച്ച് ഓഫീസര് ആര്.രേണുകയാണ് കണ്വീനര്. ഇതിനു പുറമെ 10 അംഗങ്ങളെയും പഠനത്തിനായി സംഘംത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
date