Skip to main content

സംസ്്ഥാനത്തെ നാലാമത്തെ സ്റ്റാര്‍ട്ട്അപ് ഇന്‍കുബേഷന്‍ സെന്റര്‍          നാളെ കാസര്‍കോടിന്  സമര്‍പ്പിക്കും

    സംസ്ഥാനത്തെ സംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ നാലാമത്തെ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ സെന്റര്‍ നാളെ(8) റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോടിന് സമര്‍പ്പിക്കും. രാവിലെ 10.30 കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ഐടി ആന്റ് ഇലക്‌ട്രോണിക് സെക്രട്ടറി എം. ശിവശങ്കര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ തുടങ്ങിയവര്‍ പങ്കെടുക്കും. 
    തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ജില്ലകള്‍ക്ക് ശേഷമാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ ഓഫീസ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ്  കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന്  ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. യുവാക്കള്‍ക്ക് സംരംഭക മേഖലയില്‍ ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ജില്ലയില്‍ തന്നെ ലഭ്യമാകും.   ഓഫീസ് സ്‌പേസ് ആവശ്യമുള്ളവര്‍ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് സ്‌പേസും ഉണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.  
    താല്പര്യമുള്ള സംരംഭകര്‍ കേരളസ്റ്റാര്‍ട്ടപ് മിഷന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.വിദഗ്ധ കമ്മിറ്റി അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപെടുവര്‍ക്ക് നിക്ഷേപ സഹായം, ക്ലൗഡ് സര്‍വീസ്, സാങ്കേതികസഹായം, വിദഗ്ധരുടെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്നത്. ടി.സി.എസ് ഇന്നൊവേഷന്‍ ലാബിന്റെ നേതൃത്വത്തില്‍ റോബോട്ട് എക്‌സ്‌പോയും പരിശീലനവും മറ്റു സാമ്പത്തിക സാങ്കേതിക വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും. ജപ്പാനില്‍ നടന്ന അഞ്ചാമത് ബിറ്റ് സമ്മിറ്റില്‍ മികച്ച ഗെയിം ആയിതിരഞ്ഞെടുക്കപ്പെട്ട അസുരഗെയിം നിര്‍മിച്ച ഓര്‍ഗേഹെഡ്സ്റ്റുഡിയോയുടെ സഹ സ്ഥാപകനും കാസര്‍കോട് ജില്ലക്കാരനുമായ സൈനുദീന്‍ ഫഹദ് പൊതുജനങ്ങളുമായി സംവദിക്കും ഫ്യുച്ചര്‍ സ്പാര്‍ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജി പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്‍കും.         സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജി പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്‍കുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ നടപ്പിലാക്കുന്ന ഫ്യുച്ചര്‍ സ്പാര്‍ക് പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം ഇതോടൊപ്പം നടക്കും. സംസ്ഥാനത്തെ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന  എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്യുച്ചര്‍ ലാബ് വിദഗ്ധര്‍ സ്‌കൂളുകളിലെത്തി പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ ഒരു സ്‌കൂളില്‍ നിന്നും പത്തു വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുക. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര മേളയിലും മറ്റു അനുബന്ധ  മേളകളിലുമുള്ള പങ്കാളിത്തം  അടിസ്ഥാനമാക്കി പ്രധാന അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്യുച്ചര്‍ സ്പാര്‍ക്  കിറ്റും പരിശീലന സഹായവും ലഭിക്കും. 
    പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളം സ്റ്റാര്‍ട്ടപ് മിഷന്റെ ഫാബ് ലാബുകളില്‍ അത്യാധുനിക മെഷീനുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റോബോട്ട് മേക്കറായ സാരംഗ് സുമേഷ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.പ്രശസ്ത പരിശീലകനും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഇന്നൊവേഷന്‍ ലാബ് ഹെഡുമായ  റോബിന്‍ ടോമി ക്ലാസ് കൈകാര്യം ചെയ്യും. അന്നുതന്നെ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ ഘട്ട പ്രായോഗിക പരിശീലനവും ഉണ്ടാകും. 
    പങ്കെടുക്കാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍, വിദ്യാര്‍ത്ഥികള്‍ 9567370286 , 7736495689 എന്ന നമ്പറിലോ  ്മൃൗി@േെമൃൗേുാശശൈീി.ശി  എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപെടുക. ശാസ്ത്രമേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊജക്റ്റ് പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ംംം.േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി/ളൗൗേൃലുെമൃസ എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയും രജിസ്റ്റര്‍ ചെയ്യാം.
 

date