Post Category
അപകടകരമായ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം
പത്തനംതിട്ട ടൗണില്‍ അപകടകരമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യബോര്‍ഡുകളും ഈ മാസം 25 ന് മുന്‍പായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇത്തരത്തില്‍ നീക്കം ചെയ്യാത്ത പരസ്യ ബോര്‍ഡുകള്‍ ഈമാസം 28 ന് രാവിലെ 10 ന് സര്‍ക്കാര്‍ ചെലവില്‍ നീക്കം ചെയ്ത് അതിന്റെ ചെലവും പിഴയും ഉടമസ്ഥരില്‍ നിന്ന് ഈടാക്കും. ജില്ലാ കലക് ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
date
- Log in to post comments