Skip to main content

സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം

 

കൊച്ചി:  സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവാക്കള്‍ക്ക് എറണാകുളം ജില്ലാപഞ്ചായത്ത് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. രണ്ടു മാസക്കാലം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സൈനിക ജോലികള്‍ക്കാവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17-ന് രാവിലെ 10.30 -ന് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ഫോട്ടോയും സഹിതം എറണാകുളം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ ഹാജരാകണം. ഫോണ്‍  0484 2422256 

date