Skip to main content

ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

ക്ഷീര വികസന വകുപ്പിന്റെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ, ശ്രവ്യ, അച്ചടി, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലായി ഒന്‍പത് അവാര്‍ഡുകളാണ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പുരസ്‌കാരങ്ങള്‍ ചുവടെ: 

അച്ചടി-ദിനപത്ര റിപ്പോര്‍ട്ട്: എം.ബി സന്തോഷ് (മംഗളം) -പാലില്‍ സര്‍വത്ര മായം, നടപടി ആരെടുക്കും, അച്ചടി -ദിനപത്ര ഫീച്ചര്‍: ആര്‍. സാംബന്‍ (ദേശാഭിമാനി) -വിരിയുന്ന പാല്‍ പുഞ്ചിരി, അച്ചടി- മാസിക ലേഖനം: എ.എന്‍ തോമസ് (ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, മാവേലിക്കര) -വിവിധ ലേഖനങ്ങള്‍ക്ക്, അച്ചടി- പുസ്തകം: പി.വി. ബാലകൃഷ്ണന്‍ (ക്ഷീരസാഗരം), ശ്രവ്യം- ഫീച്ചര്‍: കെ.എസ്. ലാലി (പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) - ഞാറ്റുവേല (ആകാശവാണി), ദൃശ്യം- ന്യൂസ് റിപ്പോര്‍ട്ട്: അരുണ്‍ ബി.എല്‍ (മനോരമ ന്യൂസ്) കേരള ഫീഡ്‌സിനെക്കുറിച്ച്, ദൃശ്യം- ഫീച്ചര്‍: എം. ദിനുപ്രകാശ് (മനോരമ ന്യൂസ്) ബിടെക്കും എം.ബി.എയും കഴിഞ്ഞ് കന്നുകാലി വളര്‍ത്താനിറങ്ങിയ ചെറുപ്പക്കാരെക്കുറിച്ചുള്ള ഫീച്ചര്‍, ദൃശ്യം -ഡോക്യുമെന്ററി: കെ.എസ്. രാജശേഖരന്‍ (ദൂരദര്‍ശന്‍) കാമധേനുക്കളുടെ കാവലാള്‍, ഫോട്ടോഗ്രാഫി: ഹര്‍ഷ വി.എസ് (ക്ഷീര വികസന ഓഫീസര്‍, കല്‍പ്പറ്റ). 

25000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡുകള്‍ ഫെബ്രുവരി 17ന് വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.

പി.എന്‍.എക്‌സ്.487/18 

date