Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന മൈക്രോ ക്രഡിറ്റ് വായ്പ

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി),  കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന മൈക്രോ ക്രഡിറ്റ് (ലഘു വായ്പ) വായ്പ പദ്ധതി നടപ്പാക്കുന്നു. സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുകയും സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജ്ജം പകരുകയും സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ക്ക് ജാമ്യ വ്യവസ്ഥകള്‍ ഇല്ലാതെ ചെറിയ വായ്പകള്‍ കുറഞ്ഞപലിശ നിരക്കില്‍ കാലതാമസം കൂടാതെ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എസ്.ബി.സി.ഡി.സി. പത്തനംതിട്ട ജില്ലാ ഓഫീസ് മുഖേന മൈക്രോ ക്രഡിറ്റ് വായ്പ പദ്ധതിയിലേക്ക് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് പ്രാരംഭ വായ്പയ്ക്ക് അപേക്ഷിക്കാം. ഒരു സി.ഡി.എസിന്് പരമാവധി രണ്ട് കോടി രൂപ വരെ (2.5% പലിശ നിരക്കില്‍) വായ്പ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പ്രാരംഭ അപേക്ഷ ഫോറം കോര്‍പറേഷന്റെ ജില്ലാ കാര്യാലയത്തില്‍ ലഭിക്കും.
ഒരു അയല്‍ക്കൂട്ടത്തിന് നല്‍കാവുന്ന പരമാവധി വായ്പ തുക അഞ്ച് ലക്ഷം രൂപയും ഒരു സംയുക്ത ബാധ്യതാ സംഘത്തിന് നല്‍കാവുന്ന പരമാവധി വായ്പ തുക 2.5 ലക്ഷം രൂപയും ഒരു വ്യക്തിക്ക് നല്‍കാവുന്ന പരമാവധി വായ്പ തുക 50,000/- രൂപയുമാണ്. അപേക്ഷ ഫോറം ഈ മാസം 28ന് മുമ്പ് ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട സിഡിഎസുകള്‍ക്ക് കെ.എസ്.ബി.സി.ഡി.സി. വായ്പാ പദ്ധതികള്‍/ ഓണ്‍ ലൈന്‍ ഡേറ്റ എന്‍ട്രിയെ കുറിച്ചുള്ള പരിശീലനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് ജംഗ്ഷന്‍, വിളവിനാല്‍, രാജ്ടവര്‍, കെ.എസ്.ബി.സി.ഡി.സി. പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2226111, 2262111.                                                       

date