Skip to main content

തൊഴിലുറപ്പ് ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ :  കളക്ടര്‍

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളുടെ ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണെന്നും ആയത് കര്‍ശനമായി പാലിക്കണമെന്നും പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പദ്ധതിയുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഈ ജോലി സമയത്തിനിടയില്‍ ഒരു മണിക്കൂര്‍ വിശ്രമത്തിനായി ചെലവഴിക്കാം.  ഇത് സര്‍ക്കാര്‍ നിര്‍ദേശമാണെന്നും ഇക്കാ      ര്യത്തില്‍ പ്രാദേശിക ഇളവുകള്‍ അനുവദനീയമല്ലെന്നും കളക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് ജോലിസ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഉദേ്യാഗസ്ഥര്‍ ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം, വിശ്രമിക്കുന്നതിനുള്ള ഷെഡ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ പ്രവൃത്തി സ്ഥലത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. 
ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും സിമന്റിലോ ഗ്രാനൈറ്റിലോ നിര്‍മിച്ച സ്ഥിരമായ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കണം. പദ്ധതിയിലാവശ്യമായ രജിസ്റ്ററുകള്‍ കാലികമാക്കി പഞ്ചായത്തില്‍ സൂക്ഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഓരോ 50 തൊഴിലാളികള്‍ക്കും സഹായത്തിനായി ഒരു മേറ്റിനെ ചുമതലപ്പെടുത്താം. പ്രവൃത്തിയെ സംബന്ധിച്ച് എല്ലാ രേഖകളും സൂക്ഷിക്കുക, തൊഴില്‍ കാര്‍ഡിലെ വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നിവ പ്രവൃത്തി സ്ഥലത്തെ മേറ്റിന്റെ ചുമതലയാണ്. 100 ശതമാനം പ്രവൃത്തി സ്ഥലങ്ങളും ഗ്രാമ, ബ്ലോക്ക് ജീവനക്കാര്‍ പരിശോധിക്കണമെന്നും ആയതിന്റെ റിപ്പോര്‍ട്ടുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ സൂക്ഷിക്കണമെന്നും പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ടുകള്‍ ജില്ലാ-സംസ്ഥാന ഉദേ്യാഗസ്ഥര്‍ പരിശോധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാതല ഉദേ്യാഗസ്ഥര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                   

date