Skip to main content

ൂലൂരിന്റെ 150-ാം ജയന്തി ആഘോഷം ഉദ്ഘാടനം ഇന്ന് (10ന്)

    സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന   150-ാം ജയന്തി ആഘോഷം ഇന്ന് (10) ഉച്ചയ്ക്ക് 2.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം  ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി.രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും. 
    തുടര്‍ന്ന് നടക്കുന്ന കേരള നവോത്ഥാന സ്മൃതി പിഎസ്‌സി അംഗം അഡ്വ. റോഷന്‍ റോയ് മാത്യു ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അധ്യക്ഷത വഹിക്കും. കേരള നവോത്ഥാനവും വര്‍ത്തമാനകാല യുവതയും എന്ന വിഷയം കെ.വി. സുധാകരന്‍ അവതരിപ്പിക്കും.                    
 

date