Skip to main content

കിറ്റ്‌സില്‍ ഒഴിവ്

കിറ്റ്‌സ് തിരുവനന്തപുരം, തലശ്ശേരി സെന്ററുകളില്‍ അക്കാദമിക് അസിസ്റ്റന്റ്/റിസര്‍ച്ച് അസോസിയേറ്റ് താല്‍ക്കാലിക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദവും, അയാട്ട സര്‍ട്ടിഫിക്കറ്റുമാണ് അക്കാഡമിക് അസിസ്റ്റന്റിന്റെ യോഗ്യത.  60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടൂറിസത്തില്‍ ബിരുദാനന്തര ബിരുദമാണ് റിസര്‍ച്ച് അസോസിയേറ്റിന്റെ യോഗ്യത.  എം.ഫില്‍/പി.എച്ച്.ഡി അഭിലഷണീയം.  2018 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.  വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം 19 ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്കായി തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സ് മെയിന്‍ കാമ്പസില്‍ എത്തണം.  വിശദ വിവരങ്ങള്‍ www.kittsedu.org ല്‍ ലഭിക്കും.  പ്രതിമാസ കരാര്‍ വേതനം 15,000 രൂപ. 

പി.എന്‍.എക്‌സ്.534/18

date