Skip to main content

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍  ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ താത്കാലിക നിയമനം

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് ഡയറക്‌ട്രേറ്റില്‍ രണ്ടു ഓഫീസ് അറ്റന്‍ഡര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള ഫോട്ടോ പതിച്ച അപേക്ഷ 14ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്‌ളാസ് പാസായിരിക്കണം. ബിരുദധാരികളെ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള വേതനം നിലവിലെ സര്‍ക്കാര്‍ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും അനുവദിക്കുക. 

പി.എന്‍.എക്‌സ്.550/18

date