Skip to main content

അക്ഷയ ഊര്‍ജ അവാര്‍ഡ് വിതരണം 28 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

അക്ഷയ ഊര്‍ജ്ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ അക്ഷയ അവാര്‍ഡുകള്‍ നല്‍കുന്നു.   ഊര്‍ജ്ജ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിനാണ് ചുമതല.  ഫെബ്രുവരി 28 ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റേറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

അവാര്‍ഡ് ദാന പരിപാടിയോടനുബന്ധിച്ച് അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റുമായി ചേര്‍ന്ന് ഫെബ്രുവരി 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് അക്ഷയ ഊര്‍ജ്ജ ഉത്സവം സംഘടിപ്പക്കും.  അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും, കേരള അക്ഷയ ഊര്‍ജ്ജ കോണ്‍ഗ്രസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അക്ഷയ ഊര്‍ജ്ജോത്പാദന പ്രോജക്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ശില്പശാല, അക്ഷയ ഊര്‍ജ്ജ ഹ്രസ്വ ചലച്ചിത്രമത്സരം, അക്ഷയ ഊര്‍ജ്ജവണ്ടി പ്രയാണം, അക്ഷയ ഊര്‍ജ്ജ സന്ദേശം നാടന്‍ കലകളിലൂടെ, അക്ഷയ ഊര്‍ജ്ജ മത്സരങ്ങള്‍, തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പി.എന്‍.എക്‌സ്.651/18

date