Skip to main content

അക്ഷയ ഊര്‍ജ്ജപ്രയാണ്‍ റാലി ഇന്ന് (ഫെബ്രുവരി 21) ന് ആരംഭിക്കും

 

അക്ഷയ ഊര്‍ജ്ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ്, അമാസ് കേരള എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അക്ഷയ ഊര്‍ജ്ജ പ്രയാണ്‍ റാലി  ഇന്ന് (ഫെബ്രുവരി 21) കഴക്കൂട്ടത്തു പ്രയാണം ആരംഭിക്കും. 

രാവിലെ 8.30 കഴക്കൂട്ടത്ത് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് ഫ്‌ളാഗ് ഓഫ് ചെയ്യും.  ഡോ. ആര്‍. ഹരികുമാര്‍ (അനര്‍ട്ട് ഡയറക്ടര്‍), ശ്രീകുമാര്‍ (സെക്രട്ടറി, ഫ്‌റാക്ക്) ഡോ. ബാബു അമ്പാട്ട് (ഡയറക്ടര്‍ സി.ഇ.ഡി), ഡോ. റ്റി. ബാബു (സെക്രട്ടറി, ഓര്‍ഗനൈസിംഗ് കമ്മിറ്റി സി.ഇ.ഡി), സി. രാജേന്ദ്രന്‍ (ഡയറക്ടര്‍ അമാസ് കേരള) എന്നിവര്‍ സംസ്സാരിക്കും.  തുടര്‍ന്ന് 25 വരെ തിരുവനന്തപുരം നഗരസഭയിലെ കാട്ടായിക്കോണം മുതല്‍ പാപ്പനംകോട് വരെ 33 കേന്ദ്രങ്ങളില്‍ വാര്‍ഡ് കൗണ്‍സില്‍, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.  26 ന് നെയ്യാറ്റിന്‍കര നഗരസഭയിലെ പര്യടനപരിപാടി കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ. ആര്‍. ഹീബ അദ്ധ്യക്ഷത വഹിക്കും.  27 ന് നെടുമങ്ങാട് നഗരസഭാതല പര്യടന പരിപാടി സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അദ്ധ്യക്ഷത വഹിക്കും.  നെയ്യാറ്റിന്‍കര, നെടുമങ്ങാട് നഗരസഭാതലത്തില്‍ 13 കേന്ദ്രങ്ങളില്‍ റാലി പര്യടനം നടത്തും.   

പി.എന്‍.എക്‌സ്.652/18

date