Skip to main content

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കഥ, രചനാ വിഭാഗങ്ങളിലെ ജൂറിയായി

 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കഥ, രചന വിഭാഗങ്ങള്‍ക്കുള്ള ജൂറി രൂപീകരിച്ചു. കഥാ വിഭാഗത്തില്‍ സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനിയര്‍ വിവേക് ആനന്ദ്, കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍.

രചനാ വിഭാഗത്തില്‍ ഡോ. പി. കെ. രാജശേഖരന്‍ ചെയര്‍മാനായ ജൂറിയില്‍ എഴുത്തുകാരായ പ്രൊഫ. എ. ജി.  ഒലീന, ഡോ. പി. സോമന്‍ എന്നിവരാണ് അംഗങ്ങള്‍. ഇരു ജൂറികളിലും അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയാണ്. 

പി.എന്‍.എക്‌സ്.655/18

date