Skip to main content

വകുപ്പിനെക്കുറിച്ച്

- സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും പ്രസിദ്ധപ്പെടുത്തുക;

 

- സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അച്ചടി, ദൃശ്യ, ശ്രാവ്യ, നവ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ പരമാവധി പ്രചാരണം നടത്തുക;

 

- സംസ്‌കാരം, വിദ്യാഭ്യാസം, പരമ്പരാഗത കലാരൂപങ്ങള്‍ തുടങ്ങിയ മേഖലയെക്കുറിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക;

 

- സാമൂഹിക, വികസന വിഷയങ്ങളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക;

 

- സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ www.kerala.gov.in ന്റെ ഉള്ളടക്കം, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.prd.kerala.gov.in, മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, വിവരാവകാശ നിയമം സംബന്ധിച്ച വെബ്‌സൈറ്റായ www.rti.kerala.gov.in, ശബരിമലയുടെ വെബ്‌സൈറ്റായ www.sabarimala.gov.in, മന്ത്രിമാരുടെ സ്വത്ത് വിവരം വെളിപ്പെടുത്തല്‍ സംബന്ധിച്ച www.pa.kerala.gov.in, ഓള്‍ ഇന്ത്യാ സര്‍വീസ് സംബന്ധിച്ച വെബ്‌സൈറ്റായ www.gadsplais.kerala.gov.in തുടങ്ങിയവയുടെ പരിപാലനം;

 

- സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസൃതമായി സാമൂഹികവും സാംസ്‌കാരികവുമായ കാഴ്ചപ്പാടുകളോടെ വകുപ്പ് നിര്‍മിക്കുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്യുന്ന ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ സൂക്ഷ്മ പരിശോധന;

 

- മന്ത്രിമാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും വാര്‍ത്താസമ്മേളനങ്ങളുടെ സംഘാടനം;

 

- വിവിധ വകുപ്പുകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയും അതിന്റെ പ്രതിഫലം വിതരണം ചെയ്യുകയും മാധ്യമങ്ങളുമായി കൂടിയാലോചനയിലൂടെ പരസ്യത്തിന്റെ തുക നിശ്ചയിക്കുകയും ചെയ്യല്‍;

 

- കേബിള്‍ ടിവി നിയമത്തിലേയും പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് നിയമത്തിലേയും വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതും വകുപ്പിന്റെ ചുമതലയില്‍ ഉള്‍പ്പെടുന്നു.