Skip to main content

ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരള ഇന്ന് (മാര്‍ച്ച് 8)  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് രണ്ടാം എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ഇന്ന് (മാര്‍ച്ച് എട്ട്) വൈകിട്ട് ആറുമണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും. 

ടൂറിസം, സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിക്കും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, വിഖ്യാത ഗസല്‍ ഗായകന്‍ അനൂപ് ജലോട്ട, പ്രശസ്ത വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റായ ഷിപ്രദാസ് , സരസ്വതി ചക്രബര്‍ത്തി, വി എസ് ശിവകുമാര്‍ എം എല്‍ എ , മേയര്‍ അഡ്വ. വി കെ പ്രശാന്ത്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭ വര്‍മ, മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കെ ജെ തോമസ്, രാജാജി മാത്യൂ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് വകുപ്പ് ഡയറക്ടര്‍ ഡോ. ടി വി സുഭാഷ് സ്വാഗതവും മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് നന്ദിയും പറയും. റൗള്‍ റോ, അനൂപ് ജലോട്ട എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കും. തുടര്‍ന്ന്  അനൂപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 5.30-ന് കര്‍ണ്ണാടക സംഗീത കച്ചേരി ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് പകര്‍ത്തിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തും. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, തിരുവനന്തപുരം പ്രസ് ക്ലബ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള - സെക്കന്റ് എഡിഷന്‍ ഇന്നുമുതല്‍ 11 വരെ ടാഗോര്‍ ഹാളില്‍ സംഘടിപ്പിക്കുന്നത്. 

പി.എന്‍.എക്‌സ്.857/18

date