Skip to main content

സ്‌പോര്‍ട്‌സ് ഗൈഡിലേയ്ക്ക് വിവരങ്ങള്‍ ശേഖരിക്കും

 

കേരളത്തിലെ കായിക രംഗത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ അടങ്ങിയ ഒരു സ്‌പോര്‍ട്‌സ് ഗൈഡ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  കായിക രംഗത്ത് സര്‍ക്കാര്‍ മേഖലയിലുള്ള സ്റ്റേഡിയങ്ങള്‍, മറ്റു കളിസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമേ സ്വകാര്യമേഖലയിലെ കായിക സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍കൂടി ഇതില്‍ ഉള്‍പ്പെടുത്തും.  അതിനായി  (കളിസ്ഥലം, പ്രാക്ടീസ് ചെയ്യുന്ന ഇനം, സ്ഥിതിചെയ്യുന്ന സ്ഥലം, ഉടമസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ) മൂന്ന് ദിവസത്തിനകം അതത് ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍മാരെ അറിയിക്കണം.  

ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍മാരുടെ പേരും, ഫോണ്‍ നമ്പരും : കെ.എസ്. ശ്രീകുമാര്‍ (തിരുവനന്തപുരം) 9447401755, താരാദേവി. ടി.എസ് (കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി) 8547973676,  ഷാജി പി. മുഹമ്മദ് (പത്തനംതിട്ട) 9847065760,  നരേന്ദ്രനാഥ് (ആലപ്പുഴ) 8301875803, എസ്. മനോജ് (കോട്ടയം) 9447395988, സജീവന്‍ ബാലന്‍ (ഇടുക്കി) 9447138892, ജെ.ആര്‍. രാജേഷ് (എറണാകുളം) 9447294346, ജനാര്‍ദ്ദനന്‍ (തൃശൂര്‍) 9446230878, മാധവദാസ് (പാലക്കാട്) 9567029057, ബീരാന്‍കുട്ടി (മലപ്പുറം) 9495343331, കുമാരി ലത (കോഴിക്കേട്) 9349100263, ചന്ദ്രന്‍ ചെട്ടിയാര്‍ (വയനാട്) 9447553984, ആനന്ദം (കണ്ണൂര്‍) 9497145438. 

പി.എന്‍.എക്‌സ്.872/18

date