Skip to main content
ചിത്രം; ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ചുങ്കം സെന്റ് ജോസഫ് യൂ.പി സ്‌കൂളില്‍ പി ജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കുു

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

    വിദ്യാര്‍ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുതിന് സര്‍വ ശിക്ഷാ അഭിയാന്റെ നേത്യത്വത്തില്‍ ആരംഭിക്കു ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തൊടുപുഴ ചുങ്കം സെന്റ് ജോസഫ് യൂ.പി സ്‌കൂളില്‍ തുടക്കമായി. ഈ സ്‌കൂളിലാണ് ജില്ലയില്‍ ആദ്യം ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുത.് പൊതുവിദ്യാലയങ്ങളില്‍ പഠിക്കു കു'ികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളെ മറികടക്കുതിനുള്ള    പരിശീലനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് എസ്എസ്എ നടപ്പാക്കുത്. വിവിധ തലങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം ആര്‍ജ്ജിക്കാനും തുടര്‍് നിലവാരത്തോടെ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കും വിധമാണ് പദ്ധതി രൂപകല്പന ചെയ്തി'ുള്ളത്. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ജെ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സ നിര്‍മ്മല ഷാജി അധ്യക്ഷയായി. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, എസ്എസ്എ അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ അനില ജോര്‍ജ്,വാര്‍ഡ് കൗസിലര്‍ സുമമോള്‍ സ്റ്റീഫന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ കെ സോമന്‍, ധന്യാ പി വാസു, ജോസി ജോസ്, ടി എം സുബൈര്‍, അനില്‍ മാത്യു, ജിനിമോള്‍ റ്റി ഫിലിപ്പ് തുടങ്ങടിയവര്‍ സംസാരിച്ചു.

യുവാക്കള്‍ക്ക് അവസരങ്ങളൊരുക്കി തൊഴില്‍മേള 14 ന്
       സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പ് സ്വകാര്യ മേഖലയിലെ നിരവധി തൊഴില്‍ രംഗത്തേക്ക് അവസരമൊരുക്കി മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമിയുമായി  ചേര്‍് മാര്‍ച്ച് 14 ന് കോളെജ് കാമ്പസില്‍ തൊഴില്‍ മേള നടത്തുു. കേരളത്തിനകത്തെ പ്രമുഖമായ വിവിധ സ്ഥാപനങ്ങളിലേക്കാണ് ഉദേ്യാഗാര്‍ഥികളെ തിരഞ്ഞെടുക്കുത്. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുതിന് തൊടുപുഴ ടൗ എംപ്ലോയ്‌മെന്റ് സമുച്ചയത്തില്‍ മാര്‍ച്ച് 12,13 തീയതികളില്‍ കൗണ്ടര്‍ തുറക്കും. താത്പര്യമുള്ള 18 നും 35 നും മധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ'യം എംപ്ലോയബിലിറ്റി സെന്ററുമായി 0481 2563451, 9745734942 എീ മ്പരുകളില്‍ ബന്ധപ്പെടാം.

 

 

 

 

 

 

 

 

date