Skip to main content

ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

    എല്‍.ബി.എസ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ടുവേര്‍ഡ്‌സ് സസ്റ്റേയ്‌നബിള്‍ ആന്റ് റിസിലിയന്റ് സൊസൈറ്റി ഫോര്‍ ഓള്‍, എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.  എല്‍.ബി.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ഡയറക്ടര്‍ - ഇന്‍ ചാര്‍ജ് ഡോ. പി.എ. ഫാത്തിമ സ്വാഗതം നിര്‍വഹിച്ചു.  പ്രൊഫ. കെ.ജി. സതീഷ്‌കുമാര്‍, പൊന്മുടിരാജ് ബാംഗ്ലൂര്‍, ഡോ. ഗണേഷ് കുമാര്‍ പുതുച്ചേരി, ഡോ. ഡയാന, സഹറുദ്ദീന്‍, അമല്‍, പ്രൊഫ. ഷിജു, എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.1019/18

date