Skip to main content

അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള നാളെ (ഫെബ്രുവരി 9) മുതല്‍

 

കൊച്ചി: സംസ്ഥാന കരകൗശല - കൈത്തറി വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കൈരളി ക്രാഫ്റ്റ്‌സ് ബസാര്‍ - അഖിലേന്ത്യ കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള നാളെ (വെള്ളി) മുതല്‍ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കും. രാവിലെ പത്തിന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി ആദ്യവില്‍പ്പന നിര്‍വഹിക്കും. മാര്‍ച്ച് അഞ്ചു വരെയാണ് മേള.

മഹാരാജാസ് കോളേജ് രസതന്ത്ര പൂര്‍വവിദ്യാര്‍ത്ഥി സംഗമം

 

 

കൊച്ചി:  മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര രസതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയായ മഹാരാജാസ് കോളേജ് കെമിസ്ട്രി അലുമ്‌നിയുടെ (എം.സി.സി.എ) യുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 18-ന് നടത്തുന്നു. രാവിലെ 10-ന് മഹാരാജാസ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ രസതന്ത്ര അദ്ധ്യാപകനുമായിരുന്ന പ്രൊഫ.പി.കെ.രവീന്ദ്രന്‍ ഫിസിക്‌സ് ഗാലറിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുതിര്‍ന്ന 10 അദ്ധ്യാപകരെ ഗുരുപൂജ നടത്തി ആദരിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുളള അംഗങ്ങള്‍ ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. 9447102517, 8547118725;

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയിലെ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതിന് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം. 

ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയിലെ  മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയിലേക്ക് രണ്ട് ടണ്‍ കപ്പാസിറ്റിയുളള എയര്‍ കണ്ടീഷണര്‍ സ്റ്റെബിലൈസര്‍ സഹിതം വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷനുകള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14-ന് ഉച്ചയ്ക്ക് ഒന്നു വരെ.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി:  കളമശേരി മെഡിക്കല്‍ കോളേജിലെ ആവശ്യത്തിലേക്ക് 50,000 എണ്ണം സ്‌പോട്ട് ബാന്‍ഡേജ് (25 എം.എം റൗണ്ട്) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചയ്ക്ക് 1.30 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

സദ്ഭരണവും  സേവനാവകാശ നിയമവും: സെമിനാര്‍ ഇന്ന്

 

കൊച്ചി:  വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സദ്ഭരണവും  സേവനാവകാശ നിയമവും സെമിനാര്‍ ഇന്ന് (വ്യാഴം) കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടക്കും. രാവിലെ 11ന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തിക് അധ്യക്ഷത വഹിക്കും. റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രജ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഡ്വ. ഡി.ബി. ബിനു ക്ലാസിന് നേതൃത്വം നല്‍കും.

അലങ്കാരപ്പൂക്കൃഷിക്ക് ധനസഹായം

 

കൊച്ചി:  ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ  കര്‍ഷകര്‍ ഫെബ്രുവരി 9-ന് രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകേണ്ടതാണ്.

 അപകടകരമായ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

പത്തനംതിട്ട ടൗണില്‍ അപകടകരമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യബോര്‍ഡുകളും ഈ മാസം 25 ന് മുന്‍പായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇത്തരത്തില്‍ നീക്കം ചെയ്യാത്ത പരസ്യ ബോര്‍ഡുകള്‍ ഈമാസം 28 ന് രാവിലെ 10 ന് സര്‍ക്കാര്‍ ചെലവില്‍ നീക്കം ചെയ്ത് അതിന്റെ ചെലവും പിഴയും ഉടമസ്ഥരില്‍ നിന്ന് ഈടാക്കും. ജില്ലാ കലക് ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ്  മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 

തെങ്ങ് കൃഷിക്ക് സഹായം

നാളീകേര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാരം രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചു മാറ്റി പുതിയ തൈ വച്ചു പിടിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്നു. ഓമല്ലൂര്‍ കൃഷി ഭവന്റെ പരിധിയിലുള്ള കര്‍ഷകര്‍ ഈമാസം 15ന് മുന്‍പ് അപേക്ഷ നല്‍കണം.  

Subscribe to