Skip to main content

Multimedia Contest – Gandhi Jayanthi 2019

മൾട്ടിമീഡിയ മത്സരം - ഗാന്ധി ജയന്തി 2019

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മൾട്ടിമീഡിയ മത്സരം സംഘടിപ്പിക്കുന്നു.
 
വ്യത്യസ്ത മത്സര വിഭാഗങ്ങളുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

കാറ്റഗറി  1

ഹ്രസ്വ വീഡിയോകളുടെ നിർമ്മാണം. ദൈർഘ്യം: 60 സെക്കന്റ് 
വിഷയം: ഇന്നത്തെ സമൂഹത്തിൽ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്ന ഒരു ഗാന്ധിയൻ മാതൃക.
ഫോർമാറ്റ്: MPEG4. ഫയൽ സൈസ് 500 Mb യിൽ കൂടാൻ പാടില്ല
സമ്മാനം: ഒന്നാം സമ്മാനം: 25,000 രൂപ - - രണ്ടാം സമ്മാനം: 15,000 / - മൂന്നാം സമ്മാനം: 10,000 / -


കാറ്റഗറി  2

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം: റെസൊല്യൂഷൻ 950 x 850 പിക്സൽ 
വിഷയം: ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും 
ഫോർമാറ്റ്: JPEG. ഫയൽ സൈസ് 2 Mb യിൽ കൂടാൻ പാടില്ല
സമ്മാനം: ഒന്നാം സമ്മാനം: 10,000 രൂപ - - രണ്ടാം സമ്മാനം: 5,000 / - മൂന്നാം സമ്മാനം: 3,000 / -

 

കാറ്റഗറി  3

ഫോട്ടോഗ്രാഫി മത്സരം: വലുപ്പം: 3 Mb- ൽ കുറയാത്തത്
വിഷയം: എന്റെ ജീവിതം എന്റെ സന്ദേശം 
ഫോർമാറ്റ്: JPEG
സമ്മാനം: ഒന്നാം സമ്മാനം: 10,000 രൂപ - - രണ്ടാം  സമ്മാനം: 5,000 / -  മൂന്നാം സമ്മാനം: 3,000 / -
 

എൻ‌ട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി: 2019 ഒക്ടോബർ 30, വൈകുന്നേരം 5 മണി

ഓരോ  കാറ്റഗറിയിലേക്കുമുള്ള എൻട്രികൾ നിശ്ചിത ഫോർമാറ്റിൽ iprddirector@gmail.com -ലേക്ക് അയക്കാവുന്നതാണ്

അന്വേഷണങ്ങൾക്ക്: 0471-2517261 (രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ബന്ധപ്പെടുക)