Online press releases from Directorate, Thiruvananthapuram on 27/05/2015

 

 


മഹാരാജാസ് കോളേജിലെ ബിരുദപ്രവേശനം

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖാന്തിരം നടത്തും. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സര്‍വകലാശാലയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. മെയ് 28 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷwww.lbscentre.inഎന്ന വെബ്‌സൈറ്റില്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ 50 രൂപ ഫീസ് അടച്ച് അപേക്ഷിക്കണം. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ 10. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂണ്‍ 11. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട തീയതി ജൂലായ് 20 മുതല്‍ 22 വരെ. വിശദവിവരവും നിര്‍ദ്ദേശങ്ങളുംwww.maharajas.ac.in, www.lbscentre.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍ 0484-2352838/9061112789. ഇ-മെയില്‍ adms2015@maharajas.ac.in പി.എന്‍.എക്‌സ്.2399/15

Maintained by Web & New Media Division, Information & Public Relations Department