Online press releases from Directorate, Thiruvananthapuram on 27/05/2015

 

 


ഒ.എന്‍.വി.യെ കാണാന്‍ മന്ത്രി ശിവകുമാര്‍ എത്തി

ശതാഭിഷിക്തനായ കവി ഒ.എന്‍.വി കുറുപ്പിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ കുടുംബസമേതം എത്തി. ഒ.എന്‍.വി യുടെ ഇന്ദീവരം വീട്ടിലെത്തിയ ശിവകുമാര്‍ ഏറെ നേരം അദ്ദേഹവുമായി സമയം ചെലവിട്ടു. പിറന്നാള്‍ ആഘോഷത്തിന്റെ വിവരങ്ങള്‍ മന്ത്രിയുമായി ഒ.എന്‍.വി പങ്കുവച്ചു. ആരോഗ്യാവസ്ഥയും ധരിപ്പിച്ചു. ഏറെനേരം ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. പിന്നെ മറ്റ് ചില്ലറ ശാരീരിക അസ്വസ്ഥതകളുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ കാര്യവും മന്ത്രിയോട് ഒ.എന്‍.വി. ചോദിച്ചറിയുന്നുണ്ടായിരുന്നു. ഭാര്യയും ചെറുമക്കളും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒ.എന്‍.വി ക്കൊപ്പം ഉണ്ടായിരുന്നു. പി.എന്‍.എക്‌സ്.2402/15

Maintained by Web & New Media Division, Information & Public Relations Department