Online press releases from Directorate, Thiruvananthapuram on 10/10/2014

 

 


മലയാളം ശ്രേഷ്ഠഭാഷാദിനം വിപുലമായി സംഘടിപ്പിക്കും

മലയാളം ശ്രേഷ്ഠഭാഷാദിനം നവംബര്‍ ഒന്നിന് വിപുലവും വൈവിധ്യവുമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ദിനാഘോഷം നടത്തുന്നത്. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ക്കു പുറമേ ജില്ലാതലങ്ങളിലും മലയാള ഭാഷാചര്‍ച്ചകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ജനപ്രതിനിധികള്‍ക്കു പുറമേ സ്‌കൂള്‍, കോളേജ് മലയാളം വകുപ്പ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഭാഷാ വിദഗ്ദ്ധര്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ പരിപാടികളില്‍ പങ്കാളികളാക്കും. തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും സംയുക്തമായി പരിപാടികള്‍ സംഘടിപ്പിക്കും. കൊല്ലത്ത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ആലപ്പുഴയില്‍ മാവേലിക്കര എ.ആര്‍ സ്മാരകം, തകഴി സ്മാരകം, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, കോട്ടയത്ത് ജവഹര്‍ ബാലഭവന്‍, പബ്ലിക് ലൈബ്രറി, എറണാകുളത്ത് പ്രസ് അക്കാദമി എന്നിവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ടയില്‍ മൂലൂര്‍ സ്മാരകവും പി.ആര്‍.ഡിയും, തൃശൂരില്‍ സാഹിത്യ അക്കാദമിയും പി.ആര്‍.ഡി.യും പാലക്കാട്ട് ഒ.വി.വിജയന്‍ സ്മാരകവും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും പി.ആര്‍.ഡിയും കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പി.ആര്‍.ഡിയും, മലപ്പുറത്ത് മഹാകവി മൊയിന്‍കുട്ടി സ്മാരകവും പി.ആര്‍.ഡി.യും, കണ്ണൂരില്‍ നാടന്‍കലാ അക്കാദമിയും പുരാരേഖാ വകുപ്പും പി.ആര്‍.ഡി.യും സംയുക്തമായി പരിപാടികള്‍ സംഘടിപ്പിക്കും. ഇടുക്കി, വയനാട്, കാസറഗോഡ് ജില്ലകളില്‍ പി.ആര്‍.ഡിയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.4959/14

Maintained by Web & New Media Division, Information & Public Relations Department