Online press releases from Directorate, Thiruvananthapuram on 13/02/2015

 

 


കായികതാരങ്ങള്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ്

കേരള സര്‍വീസ് റൂള്‍സ് പ്രകാരം സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അതോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കായിക താരങ്ങള്‍ക്ക് പരമാവധി 90 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് മാത്രമേ ഒരു വര്‍ഷം അര്‍ഹതയുണ്ടായിരുന്നുള്ളു. ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അതോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും കായിക താരങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പി.എന്‍.എക്‌സ്.670/15

Maintained by Web & New Media Division, Information & Public Relations Department